മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നിലേക്ക് നീങ്ങുകയാണ് മധുരരാജ. രാജയുടെ രണ്ടാംവരവായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. ഉദയകൃഷ്ണ തിരക്കഥ രചിച്ചപ്പോൾ സംഗീതം ചെയ്തിരിക്കുന്നത് ഗോപിസുന്ദറാണ്. നെൽസൻ ഐപ്പ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സക്സസ് ടീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .ലോകമെമ്പാടും ചിത്രത്തിന് വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിച്ചത്. ഏറെക്കാലത്തിനു ശേഷം ലഭിക്കുന്ന മാസ് ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മധുരരാജയെ. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ വിജയത്തിനുവേണ്ടി മുൻ പന്തിയിൽ തന്നെ നിൽക്കുകയുണ്ടായി. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിമാറിയതിന്റെ സന്തോഷസൂചകമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.