പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രവുമായി മാജിക് ഫ്രെയിംസ്.’കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ മുതൽ പീരുമേട്, പാലാ ഭാഗങ്ങളിലായി ആരംഭിക്കുന്നു.നവാഗതനായ നിസാം ബഷീർ ആണ് ചിത്രത്തിന്റെ സംവിധായകൻ
രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. നായികയായി വേഷമിടുന്നത് വീണാനന്ദ കുമാറാണ്. ചിത്രത്തിൽ ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. അജി പീറ്റർ തങ്കമാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിലാഷ് എസ് ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വില്യം ഫ്രാൻസിസാണ്. കലാസംവിധാനം ആഷിക്കും മാത്യു ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ചിത്രത്തിന്റെ നിർമ്മാണ നിർവ്വഹണം നിർവ്വഹിക്കുന്നത് ബാദ്ഷയാണ്.
ഇതിനിടെ മാജിക് ഫ്രയിംസിന്റെ ബാനറിൽ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറായി ആണ് ഒരുങ്ങുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…