Categories: Celebrities

വഴിയോര കച്ചവടത്തിൽ നിന്നൊരു ഇടവേള, വൈറലായി അഥിതി തൊഴിലാളിയുടെ ഫോട്ടോഷൂട്ട്!

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് മഹാദേവൻ തമ്പി എന്നും ശ്രദ്ധ നേടിയിട്ടുള്ളത്.മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നിൽ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകൾ ആയിരിക്കും ആ ചിത്രങ്ങൾക്കെല്ലാം ജീവൻ നൽകുന്നതും. ഇത്തവണയും അത്തരം ഒരു മനോഹരമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്ന മഹാദേവൻ. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയായ  ആസ്മാന്‍ ആണ് ഇത്തവണ മഹാദേവൻ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിൽ മോഡൽ ആയത്. മോഡൽ എന്ന് പറയുമ്പോൾ തന്നെ എല്ലാവര്ക്കും ഒരു സ്ഥിര സങ്കൽപ്പം ഉണ്ടാകും. ആ സങ്കല്പത്തെയെല്ലാം തച്ചുടച്ചുകൊണ്ടുള്ള ഈ ഫോട്ടോഷൂട്ടിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. അതിഥി തൊഴിലാളികളുടെ കൂടെ ഉണ്ടായിരുന്ന ആസ്മാന് ഗംഭീര മേക്കോവർ നൽകിയാണ് ക്യാമറയ്ക് മുന്നിൽ നിർത്തിയത്.

എങ്ങനെയാണ് ക്യാമെറയ്ക്ക് മുന്നിൽ നിൽക്കേണ്ടത് എന്നൊക്കെ കൃത്യമായി പറഞ്ഞു മനസിലാക്കിയാണ് ആസ്മാനെ മോഡൽ ആയി ഒരുക്കിയത്. ആദ്യം ഒരു ചെറിയ പതർച്ച ഉണ്ടായിരുന്നെങ്കിലും മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലാണ് ആസ്മാൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago