പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് മഹാദേവൻ തമ്പി എന്നും ശ്രദ്ധ നേടിയിട്ടുള്ളത്.മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നിൽ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകൾ ആയിരിക്കും ആ ചിത്രങ്ങൾക്കെല്ലാം ജീവൻ നൽകുന്നതും. ഇത്തവണയും അത്തരം ഒരു മനോഹരമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്ന മഹാദേവൻ. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയായ ആസ്മാന് ആണ് ഇത്തവണ മഹാദേവൻ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിൽ മോഡൽ ആയത്. മോഡൽ എന്ന് പറയുമ്പോൾ തന്നെ എല്ലാവര്ക്കും ഒരു സ്ഥിര സങ്കൽപ്പം ഉണ്ടാകും. ആ സങ്കല്പത്തെയെല്ലാം തച്ചുടച്ചുകൊണ്ടുള്ള ഈ ഫോട്ടോഷൂട്ടിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. അതിഥി തൊഴിലാളികളുടെ കൂടെ ഉണ്ടായിരുന്ന ആസ്മാന് ഗംഭീര മേക്കോവർ നൽകിയാണ് ക്യാമറയ്ക് മുന്നിൽ നിർത്തിയത്.
എങ്ങനെയാണ് ക്യാമെറയ്ക്ക് മുന്നിൽ നിൽക്കേണ്ടത് എന്നൊക്കെ കൃത്യമായി പറഞ്ഞു മനസിലാക്കിയാണ് ആസ്മാനെ മോഡൽ ആയി ഒരുക്കിയത്. ആദ്യം ഒരു ചെറിയ പതർച്ച ഉണ്ടായിരുന്നെങ്കിലും മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലാണ് ആസ്മാൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.