പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് മഹാദേവൻ തമ്പി എന്നും ശ്രദ്ധ നേടിയിട്ടുള്ളത്.മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നിൽ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകൾ ആയിരിക്കും ആ ചിത്രങ്ങൾക്കെല്ലാം ജീവൻ നൽകുന്നതും.
കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയായ ആസ്മാനെ മഹാദേവൻ തമ്പി തന്റെ ക്യാമറയ്ക്ക് മുന്നിൽ മോഡൽ ആക്കിയപ്പോൾ തച്ചുടക്കപ്പെട്ടത് മോഡൽ എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും ഉള്ള ഒരു സ്ഥിര സങ്കൽപ്പമാണ്. അതിഥി തൊഴിലാളികളുടെ കൂടെ ഉണ്ടായിരുന്ന ആസ്മാന് ഗംഭീര മേക്കോവർ നൽകിയാണ് ക്യാമറയ്ക് മുന്നിൽ നിർത്തിയത്. ഇപ്പോഴിതാ വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടിലൂടെ മഹാദേവൻ തമ്പി ശ്രദ്ധ നേടുകയാണ്. സർവ്വാഭരണ വിഭൂഷിതകളായി ഇനിയ, പാരീസ് ലക്ഷ്മി, ചൈതന്യ പ്രകാശ് എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോ വൈറലായി തീർന്നത്.