ദിലീപിന്റെയും കാവ്യ മാധവന്റെയും ആദ്യത്തെ കണ്മണിയാണ് മഹാലക്ഷ്മി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയാണ് തന്റെ അനുജത്തിക്ക് മഹാലക്ഷ്മി എന്ന പേര് ഇട്ടത്. മഹാലക്ഷ്മിക്കും ആരാധകർ ഏറെ ആണെങ്കിലും കുട്ടിത്താരത്തിന്റെ ചിത്രങ്ങൾ ദിലീപും കാവ്യാമാധവനും അധികം പുറത്ത് വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ മഹാലക്ഷ്മി തന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മഹാലക്ഷ്മിയെ എടുത്തിരിക്കുന്ന ദിലീപിനെയും സമീപത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന കാവ്യാമാധവനെയും ആണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ മഹാലക്ഷ്മിയുടെ മുഖം ഈ ചിത്രത്തിൽ വ്യക്തമല്ല. കാവ്യമാധവൻ ഫാൻസ് ക്ലബിൽ ആണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ ദിവസം ആണ് തന്റെ മകളുടെ ചിത്രം കാവ്യയും ദിലീപും ആദ്യമായി പങ്കുവെച്ചത്. അതിനു ശേഷവും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അതികം സോഷ്യൽ മീഡിയയിൽ പ്രചരിക്കാതെ മതലപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ദിലീപും മഹാലക്ഷ്മിയും സാന്റയുടെ വേഷത്തിൽ ഉള്ള ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.