യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് മഹാറാണി. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. തമാശയും പ്രണയവും കുടുംബബന്ധങ്ങളും ഒക്കെ പശ്ചാത്തലമാകുന്നത് ആയിരിക്കും മഹാറാണി എന്നാണ് ട്രയിലർ നൽകുന്ന സൂചന. സുജിത്ത് ബാലനാണ് ചിത്രം നിർമിക്കുന്നത്. നവംബർ 24ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.
‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് മഹാറാണിയുടെയും തിരക്കഥ. എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിർമിക്കുന്നത്. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോണി ആന്റണി, നിഷ സാരംഗ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കൈലാഷ്, അശ്വത്ലാൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
ഛായാഗ്രഹണം – എസ്. ലോകനാഥന്, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കൽ, അൻവർ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – സക്കീർ ഹുസൈൻ, പി ആർ ഒ – ആതിര ദിൽജിത്ത്.