നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പാക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ലാല്‍, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോന്, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന് എന്നിവരെ കൂടാതെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
1983′, ‘ആക്ഷന്‍ ഹീറോ ബിജു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെയും ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം മുകുന്ദന്റെയാണ് കഥ. ഛായാഗ്രഹണം – ചന്ദ്രമോഹന് സെല്‍വരാജ്, സംഗീതം – ഇഷാന് ചാബ്ര, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – ലിബിന് മോഹനന്. വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെല്‍വിനും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. നിര്‍മ്മാണ നിര്‍വഹണം – എല്‍ ബി ശ്യം ലാല്‍, എഡിറ്റിംഗ് – മനോജ്, ശബ്ദ നിര്‍വഹണം – സൗണ്ട് ഫാക്ടറി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ബേബി പണിക്കര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.