സമ്മിശ്രപ്രതികരണങ്ങൾ നേടിയിട്ടും ബോക്സോഫീസിൽ വൻ പ്രതികരണം നേടിയാണ് വിജയ് നായകനായ മുരുഗദോസ് ചിത്രം സർക്കാർ മുന്നേറുന്നത്. പൊളിറ്റിക്കൽ സിസ്റ്റത്തെ തന്നെ മാറ്റിമറിക്കുന്ന പ്രമേയത്തിന് പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എങ്കിലും രണ്ടു ദിനങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബിൽ കയറിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസകളുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല… തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു.
“സർക്കാർ ഒരു എൻഗേജിങ്ങ് പൊളിറ്റിക്കൽ ത്രില്ലറാണ്. പൂർണമായും ആസ്വദിച്ചു. ഇത് ഏ ആർ മുരുഗദോസിന്റെ ട്രേഡ് മാർക്ക് ചിത്രം. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.” മഹേഷ് ബാബു അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഏ ആർ മുരുഗദോസ് സർക്കാരിന് മുൻപ് സംവിധാനം നിർവഹിച്ച സ്പൈഡറിൽ മഹേഷ് ബാബുവായിരുന്നു നായകൻ.
#Sarkar is an engaging political drama!! Thoroughly enjoyed it… An @ARMurugadoss trademark film??? Congrats to the entire team?
— Mahesh Babu (@urstrulyMahesh) November 7, 2018