തെലുങ്ക് സിനിമയും സിനിമാ ലോകവും എന്നും ഒരു വ്യവസായം എന്നതിൽ ഉപരി സാമൂഹിക ഉന്നമനത്തിനും അധ്വാനിക്കുന്ന സമൂഹത്തെ ഏറെ ബഹുമാനത്തോടെ നോക്കി കണ്ട് ഉയർന്നുവന്ന ഒരു ഇൻഡസ്ടറി കൂടിയാണ് ആണ്. സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഓരോ സിനിമക്കുള്ളിലെയും അണിയറ പ്രവർത്തകരുടെ കഠിനാധ്വാനവും സത്യസന്ധതയും മൂലമാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞ് അവർക്ക് പ്രചോദനം നൽകാൻ സാധിക്കുക എന്നത് ഏറ്റവും വിലമതിക്കുന്ന കാര്യം തന്നെയാണ്. തന്റെ വ്യത്യസ്തതയാർന്ന പ്രവർത്തിയിലൂടെ ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മാതൃകയായി തീർന്നിരിക്കുകയാണ് മഹേഷ് ബാബു.
സൂപ്പർഹിറ്റുകളുടെ ഒരു മികച്ച പര്യായം തന്നെയാണ് മഹേഷ് ബാബു. എന്നും ഹിറ്റുകൾ മാത്രം തന്നിട്ടുള്ള നായകൻ തന്റെ പുതിയ ചിത്രമായ ഭാരത് അനേ നെനു എന്ന ചിത്രത്തിലെ ഡയറക്ടർ ക്രൂവിലെ എല്ലാ അംഗങ്ങൾക്കും ഐ ഫോൺ x സമ്മാനമായി അവരുടെ മനസ് നിറക്കുന്നതിനോടൊപ്പം അധ്വാനത്തിനും വിലകല്പിച്ച് മാതൃകയായിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഏറെ പ്രശംസനീയമായ ഈ പ്രവർത്തി അംഗങ്ങളെ അതിശയപ്പെടുതിയതിനോടൊപ്പം ആരാധകരുടെ വിലമതിക്കാത്ത സ്നേഹത്തിനും പ്രശംസക്കും അർഹമായിരിക്കുകയാണ്.
ചിത്രം ഏപ്രിൽ 20 ന് തീയേറ്ററുകളിൽ എത്തും.