സൗത്ത് ഇന്ത്യ മുഴുവനും ആരാധകരുള്ള തെലുങ്ക് നടനാണ് മഹേഷ് ബാബു. മഹർഷി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് അദ്ദേഹം ഇപ്പോൾ. അതിനിടയിലാണ് തന്റെ മകൾ സിതാര ബാഹുബലിയിലെ ‘മുറിപാല മുകുന്ദാ’ എന്ന ഗാനത്തിന് മനോഹരമായ ചുവടുകൾ വെക്കുന്ന വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. ക്യൂട്ട് ഡാൻസിന് ആരാധകർ മികച്ച റെസ്പോൻസാണ് നൽകിക്കൊണ്ടിരിക്കുന്നത്. പൂജ ഹെഗ്ഡെ, ജഗപതി ബാബു എന്നിവർ മഹേഷ് ബാബുവിനൊപ്പം ഒന്നിക്കുന്ന മഹർഷിയുടെ സംവിധാനം വംശിയാണ്.
What a talent👏👏👏👏👏😍😍😍#MySitaPapa ❤ pic.twitter.com/hDfJwh47li
— Mahesh Babu (@urstrulyMahesh) March 19, 2019