ഫഹദ് നായകനായി എത്തിയ ‘മലയൻകുഞ്ഞ്’ സിനിമ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് തിയറ്ററിൽ നിന്ന് വരുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ, ഫഹദ് ഫാസിൽ നായകനായി എത്തിയ ‘മാലിക്ക്’ എന്ന ചിത്രത്തിന്റെ സംവിധാനവും മഹേഷ് നാരായണൻ ആയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഇപ്പോൾ മാലിക് കണ്ടതിനു ശേഷം ഉലകനായകൻ കമൽ ഹാസൻ പറഞ്ഞ വാക്കുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് മഹേഷ് നാരായണൻ. മാലിക്കിലെ തുടക്കത്തിലുള്ള സിംഗിൾ ഷോട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിലെ ആ ഷോട്ട് കണ്ടിട്ട് കമൽ ഹാസൻ തന്നെ വിളിച്ചതിനെക്കുറിച്ച് പറയുകയാണ് മഹേഷ് നാരായണൻ. മാലിക്കിലെ സിംഗിൾ ഷോട്ട് കണ്ട് കമൽ സാർ വിളിച്ചെന്നും ഫഹദിന്റെ കണ്ണ് കാണിക്കാത്തത് എന്താണ് എന്ന് ചോദിച്ചെന്നും മഹേഷ് നാരായണൻ പറഞ്ഞു.
ക്ലോസ് അപ്പ് ഷോട്ടുകളിൽ ഫഹദിന്റെ കണ്ണ് കാണിച്ചാൽ കൂടുതൽ നന്നാവുമെന്ന് കമൽ ഹാസൻ പറഞ്ഞെന്നും തന്നെ പോലെ അല്ല ഫഹദ് അഭിനയിക്കുന്നത് എന്നും പറഞ്ഞെന്നും കമൽ ഹാസൻ പറഞ്ഞതായി മഹേഷ് നാരായണൻ പറഞ്ഞു. കമൽ ഹാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ 2വിന് ശേഷമാകും തുടങ്ങുകയെന്നും മഹേഷ് നാരായണൻ വ്യക്തമാക്കി. നവാഗതനായ സജി മോന് ആണ് മലയൻകുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം എ.ആര്. റഹ്മാന് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രം നിര്‍മിച്ചത്.