ടേക്ക് ഓഫ് പുറത്തിറങ്ങിയപ്പോള്‍ നടി പാര്‍വതി തിരുവോത്ത് നടത്തിയ വിവാദപരാമര്ശനത്തിന് മറുപടി നല്കി മഹോഷ് നാരായണന്. 2017ല്‍ പ്രശസ്ത എഡിറ്റർ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്സുമാരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
ടേക്ക് ഓഫ് പുറത്തിറങ്ങിയപ്പോഴാണ് പാര്‍വതിയുടെ പരമാര്‍ശം ഏറെ വിവാദത്തില്‍ എത്തിയത്.പാര്‍വതി തിരുവോത്ത് ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന് എന്നീ ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായിരുന്നു. അഭിനയിച്ച ഈ രണ്ട് ചിത്രത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു എന്നായിരുന്നു നടി പരാമര്‍ശിച്ചത്. താരത്തിന്റെ സ്റ്റേറ്റ്മെന്റ് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ സംവിധായകന് ഇതിനെ ക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം കൃത്യമായ മറുപടി അഭിമുഖത്തിലൂടെ നല്‍കുകയാണ്. സിനിപ്രൈസ് എന്റര്‍ടൈന്‍മെന്റ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ടെററിസത്തെ ഒരിക്കലും ഇസ്ലാമോഫോബിയയായി കൂട്ടികുഴയ്ക്കാന്‍ പാടുള്ളതല്ല. പൊളിറ്റിക്കല്‍ കറക്ടട്നെസ്സ് നന്നായി നോക്കിയ ശേഷം എടുത്ത സിനിമയാണ് ഇത്. ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ അവര്‍ എനിക്ക് ആ രാജ്യത്ത് കടക്കാന്‍ അനുവാദം തരില്ല. ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഇറാനില്‍ ഒരിക്കലും ആ സിനിമ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. നടി പാര്‍വതി തിരുവോത്ത് ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അദ്ദേഹം അഭിമുഖത്തിലൂടെ തുറന്നടിച്ചത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം :