കഴിഞ്ഞദിവസം മരടില്‍ തകര്‍ന്നടിഞ്ഞ എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിനു മുന്നില്‍ നിന്ന് സംവിധായകനും താമസക്കാരനുമായ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാവുകയാണ്. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ലാറ്റും താമസസ്ഥലവും ചുറ്റുപാടുകളും ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടുവിട്ട് മടങ്ങിയതായി അദ്ദേഹം പറഞ്ഞു.
സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷക്കാലമായി ആ ഫ്‌ലാറ്റില്‍ താമസിക്കുന്നു. അവിടെയുള്ള എല്ലാവരും ഒരു കുടുംബം പോലെ ജീവിച്ചവരാണ്. എന്തുവന്നാലും തങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും എന്നും ഒരു ദിവസം ഞങ്ങള്‍ തിരിച്ചുവരും എന്നും മേജര്‍ രവി പറയുന്നു.
അവിടുത്തെ താമസക്കാര്‍ക്ക് എല്ലാം അവകാശപ്പെട്ട ഭൂമിയാണിത് അത് വീണ്ടെടുക്കുന്നതിന് സര്‍ക്കാരിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും ഇവിടെ താമസിക്കാനുള്ള അനുമതി ലഭിക്കുമോ എന്ന് നോക്കുകയും ചെയ്യും എന്നും പറഞ്ഞു . അതിനു സാധിച്ചില്ലെങ്കില്‍ തങ്ങള്‍ എവിടെയാണെങ്കിലും ഒരുമിച്ച് മാത്രമേ താമസിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വളരെ വൈകിയാണ് വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതും ഈ മണ്ണ് തങ്ങളുടേതാണെന്നും ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തുമെന്നും താരം പറയുന്നു, മാത്രമല്ല മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധയില്‍ ആദ്യ ഷോട്ട് എടുത്തത് ഈ ഫ്‌ലാറ്റില്‍ വച്ചായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…