ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കെജിഎഫ് ചാപ്റ്റര്‍ 2നായി കാത്തിരിക്കുകയാണ്. ഏപ്രില്‍ പതിനാലിനാണ് ചിത്രം തീയറ്ററുകളിലെത്തുക. ഇപ്പോളിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കൈകോര്‍ത്തിരിക്കുകയാണ് കെജിഎഫ് നിര്‍മാതാക്കളായ ഹോംബല് ഫിലിംസ്. കെജിഎഫിന്റെ പ്രമോഷന്റെ ഭാഗമായുള്ള വിഡിയോയും പുറത്തുവന്നു.
#ನಮ್ಮHombale is proud & ecstatic to associate with #ನಮ್ಮRCB
Together let’s usher into a new era of entertainment with infinite possibilities @RCBTweets @VKiragandur
Born in Bangalore to thrill the nation#RCBxHombale pic.twitter.com/jDJy1wcsVT— Hombale Films (@hombalefilms) April 10, 2022
കഴിഞ്ഞ ദിവസം റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കെജിഎഫ് ടീമും റോയല്‍ ചലഞ്ചേഴ്സും ഒന്നിക്കുന്ന കാര്യം പുറത്തുവിട്ടത്. ‘രണ്ട് സ്വപ്നങ്ങളുടെ സംഗമം! സ്പോര്‍ട്സ്, സിനിമ, ജീവിതശൈലി, ഉള്ളടക്കം എന്നിവയും അതിലേറെയും ഒന്നിച്ചുള്ള ഒത്തുചേരല്‍’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്ററിലൂടെ വിഡിയോയും പുറത്തുവിട്ടു.
പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് 2 ഉം ഒരുക്കിയിരിക്കുന്നത്. കന്നഡയ്ക്ക് പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും കെജിഎഫ് 2 പ്രേക്ഷകരിലെത്തും, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ഠന്, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.