പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി.ലൂസിഫറിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ചിത്രത്തിലെ ജയിൽ ഫൈറ്റ് രംഗങ്ങൾ.ഈ ഫൈറ്റിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.