മകനുവേണ്ടി ഒരിക്കല്‍ കൂടി ഒന്നിച്ച് ബോളിവുഡ് നടി മലൈക അറോറയും അര്‍ബാസ് ഖാനും. വിദേശത്തേക്ക് പോകുന്ന മകനെ യാത്രയയ്ക്കുന്നതിന് വേണ്ടി എത്തിയതായിരുന്നു ഇരുവരും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും സൗഹൃദം പങ്കിടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മുംബൈ വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് മലൈകയും അര്‍ബാസും കണ്ടുമുട്ടിയത്.
ഉപരിപഠനത്തിന് വേണ്ടിയാണ് മകന് അര്ഹാന് വിദേശത്ത് പോകുന്നത്. പിതാവിനോടും അമ്മയോടും യാത്ര ചോദിക്കുന്നത് വിഡിയോയിലുണ്ട്. ഇരുവരേയും അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി.
നടി, മോഡല്‍, വിഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് മലൈക അറോറ. ദില്സേയിലെ ‘ചൈയ്യ ചൈയ്യ’ എന്ന ഗാനത്തില്‍ ചുവടുവച്ച മലൈകയെ പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, സൊഹേല്‍ ഖാന് എന്നിവരുടെ സഹോദരനായ അര്‍ബാസ് ഹാനുമായുള്ള മലൈകയുടെ വിവാഹം 1998ലായിരുന്നു. തുടര്‍ന്ന് 2017 ല്‍ ഇരുവരും വിവിഹമോചിതരായി. അര്ജുന് കപൂറുമായി ഏറെ നാളത്തെ പ്രണയത്തിലാണ് മലൈക.