സൈബർ സദാചാരന്മാർ കൊടി കുത്തി വാഴുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആ ആക്രമണത്തിന് ഇരയായിരിക്കുന്നത് ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ്. ഇത് ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. നീന്തൽ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്ലാഷ് ബാക്ക് എന്ന ക്യാപ്ഷനുമായി നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. കുട്ടികളെ നോക്കി വീട്ടിലിരിക്കാതെ ബിക്കിനിയുമുടുത്ത് ചുറ്റി നടക്കുകയാണ് എന്നൊക്കെയാണ് കുറ്റപ്പെടുത്തലുകൾ. തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി നടി തന്നെ മുന്നോട്ട് വന്നിട്ടുണ്ട്
“കഴിഞ്ഞ വർഷം മാലിദ്വീപിലേക്ക് പോയപ്പോൾ എടുത്ത ഒരു പഴയ ചിത്രമാണിത്. ഞാൻ എന്ത് ധരിക്കണം ധരിക്കരുത് എന്ന ഒരു കാഴ്‌ചപ്പാട് വെച്ചുപുലർത്തുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ കാഴ്ചപ്പാടിൽ നീന്താൻ ഇറങ്ങുമ്പോൾ ധരിക്കേണ്ട വസ്‌ത്രമേതാണ്? എന്റെ അറിവിൽ ലോകത്തിൽ എല്ലായിടത്തും ഇത്തരത്തിൽ ഉള്ള നീന്തൽ വസ്ത്രങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതല്ലാതെ വേറെ എന്തെങ്കിലും നീന്തുമ്പോൾ ധരിക്കാമെങ്കിൽ ദയവായി എനിക്ക് പറഞ്ഞു തരൂ… എന്നെ ബോദ്ധ്യപ്പെടുത്തൂ..!”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…