മലയാളസിനിമയിൽ ഇത് ആദ്യമായാണ് ഒരു ടീസർ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്. ഇതുവരെയുള്ള ചരിത്രത്തെയെല്ലാം കാറ്റിൽ പറത്തി മലൈക്കോട്ടൈ വാലിബൻ ടീസർ യുട്യൂബിൽ നമ്പർ വൺ ആയി കുതിക്കുകയാണ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 9.7 മില്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. ഒരു കോടിയിലേക്ക് ഉള്ള കുതിപ്പിലാണ് മോഹൻലാൽ ചിത്രത്തിന്റെ ടീസർ. ആരാധകർ അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും വലിയ ആകർഷണം.
ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത, നിവിൻ പോളി നായകനായി എത്തിയ മഹാവീര്യർ എന്നീ ചിത്രങ്ങളുടെ ടീസർ ആണ് ഈ പട്ടികയിൽ രണ്ടും മൂന്നൂം സ്ഥാനങ്ങളിൽ. കിംഗ് ഓഫ് കൊത്ത ടീസർ റിലീസ് ചെയ്ത് 24 മണിക്കൂറിൽ 7.7 മില്യൺ വ്യൂസ് സ്വന്തമാക്കിയപ്പോൾ മഹാവീര്യർ 24 മണിക്കൂറിൽ സ്വന്തമാക്കിയത് ആറ് മില്യൺ വ്യൂസ് ആയിരുന്നു. റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിൽ മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ മറ്റ് ടീസറുകൾ ഇവയാണ്. ഗോൾഡ് (5.8 മില്യൺ), ഒരു അഡാർ ലവ് (4.6 മില്യൺ), ആറാട്ട് (3.3 മില്യൺ), സിബിഐ 5 ദ ബ്രയിൻ (3 മില്യൺ), ഭീഷ്മപർവം (2.9 മില്യൺ), കുറുപ്പ് (2.70 മില്യൺ), ഹൃദയം (1.92മില്യൺ).
മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്‍, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…