916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോന് മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. വിക്രം പ്രഭു നായകനായ എം ശരവണന് ചിത്രം ‘ ഇവന് വേറെ മാതിരിയിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം. നല്ലൊരു നര്‍ത്തകി ആയ മാളവിക ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ്. മലയാളത്തില്‍ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്. ഒരു മോഡല്‍ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡല്‍ ഷോട്ടുകള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പുഴു, ആറാട്ട്, പാപ്പന് എന്നിവയാണ് മാളവികയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്ക് വച്ച പുത്തന്‍ ഫോട്ടോകള്‍ ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവികയ്ക്ക് ഇന്‍സ്റ്റഗ്രമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ തരംഗമായി മാറാറുണ്ട്. തന്റെ പുത്തന്‍ വിശേഷങ്ങള്‍ ഒരു മടിയും കൂടാതെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്.