916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. 2013 ൽ ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.
മോഹൻലാൽ ചിത്രമായ ആറാട്ട്, നവ്യ നായർ ചിത്രം ഒരുത്തി എന്നിവയാണ് മാളവിക അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
മഞ്ഞയിൽ മനോഹരിയായി എത്തിയിരിക്കുന്ന മാളവിക മേനോന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രമോദ് ഗംഗാധരനാണ്. നിത്യ പ്രമോദാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോഷൂട്ട് വൈറലായി തീർന്നിരിക്കുന്നത്.
View this post on Instagram