നടി മാളവിക മോഹന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു മാളവിക.
മാളവിക സിനിമയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം.
മലയാളിയായ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദര്‍ ആണ് അവസാന മലയാള ചിത്രം.
വിജയ് ചിത്രം മാസ്റ്റര്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ അധ്യാപികയായാണ് മാളവിക എത്തുന്നത്.