ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. വിജയ്യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ മാളവികയുടെ സിനിമ.
മോഡലിംഗിലും ഗ്ലാമറസ് ഫോട്ടോഷൂട്ടിലും തിളങ്ങുന്ന താരത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭരത് രവൈലാണ് മാളവികയുടെ പുതിയ ഫോട്ടോസ് പകർത്തിയിരിക്കുന്നത്.