പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമായി മാറിക്കഴിഞ്ഞു. വിജയ്ക്കൊപ്പം അഭിനയിച്ച മാസ്റ്റർ വമ്പൻ വിജയമാണ് കുറിച്ചത്. ചിത്രത്തിലെ മാളവികയുടെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാർത്തിക് നരേന്റെ സിനിമയാണ് മാളവികയുടെ പുതിയ പ്രൊജക്റ്റ്. മലയാളിയായ ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മാളവികയുടെ പുതിയ ഫോട്ടോസാണ്. ‘ദേശി ഗേൾ വൈബ്സ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.