മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് ആശുപത്രിയിൽ. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. അർബുദത്തെ തുടർന്ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുമുണ്ട്. അതേസമയം, ഇന്നസെന്റിന്റെ തിരിച്ചുവരവിനായി സിനിമാലോകം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.