മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോസ്റ്റർ പുറത്ത് വന്ന ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് പോസ്റ്ററിൽ ഉള്ളത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഫസ്റ്റ് പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും പോസ്റ്റർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തു കഴിഞ്ഞു .പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോബോബൻ, അജുവർഗീസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിന് ആശംസകൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാമാങ്കത്തിനു വേണ്ടി കാത്തിരിക്കാൻ വയ്യ എന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ പൃഥ്വിരാജ് സുകുമാരൻ ആകട്ടെ ഈ ചിത്രത്തിനുവേണ്ടി താങ്കൾ മുടക്കുക എല്ലാ പരിശ്രമങ്ങൾക്കും ഫലം ഉണ്ടാകട്ടെ എന്ന് വേണു കുന്നപ്പിള്ളിക്ക് ആശംസകൾ നേർന്നു. ഇവരെ കൂടാതെ മണിക്കുട്ടൻ, ആൻറണി വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന് ആശംസ പോസ്റ്റുകൾ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…