പ്രണയത്തിന്റെ വിവിധതലങ്ങള്‍ പറഞ്ഞ് ‘അവിയല്‍’; പ്രേക്ഷക പ്രതികരണം

ജോജു ജോര്‍ജ്, അനശ്വര രാജന്‍, ആത്മീയ രാജന്‍, പുതുമുഖം സിറാജുദ്ദീന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അവിയല്‍ എന്ന ചിത്രം തീയറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വ്യത്യസ്തതലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.

എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്ന ചിത്രമാണ് അവിയലെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. പ്രണയവും, വിരഹവുമെല്ലാം ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഓരോ കാലഘട്ടത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്നതാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിറാജുദ്ദീന്‍, ആത്മീയ, ഡെയ്ന്‍ ഡേവിസ് തുടങ്ങിയവര്‍ ആദ്യ ഷോ കാണാനായി തീയറ്ററിലെത്തി.

മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ സംവിധാനം ചെയ്ത ചിത്രമാണ് അവിയല്‍. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. അച്ഛന്‍-മകള്‍ സംഭാഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. നായകന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാല്‍ നായകന്റെ ശാരീരിക വ്യതിയാനങ്ങള്‍ക്കായി സമയമെടുത്തതിനാല്‍ രണ്ട് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago