ജോജു ജോര്‍ജ്, അനശ്വര രാജന്, ആത്മീയ രാജന്, പുതുമുഖം സിറാജുദ്ദീന് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അവിയല്‍ എന്ന ചിത്രം തീയറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വ്യത്യസ്തതലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.
എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്ന ചിത്രമാണ് അവിയലെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. പ്രണയവും, വിരഹവുമെല്ലാം ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഓരോ കാലഘട്ടത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്നതാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിറാജുദ്ദീന്, ആത്മീയ, ഡെയ്ന്‍ ഡേവിസ് തുടങ്ങിയവര്‍ ആദ്യ ഷോ കാണാനായി തീയറ്ററിലെത്തി.
മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ സംവിധാനം ചെയ്ത ചിത്രമാണ് അവിയല്‍. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണന് എന്ന വ്യക്തിയുടെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. അച്ഛന്-മകള്‍ സംഭാഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. നായകന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാല്‍ നായകന്റെ ശാരീരിക വ്യതിയാനങ്ങള്‍ക്കായി സമയമെടുത്തതിനാല്‍ രണ്ട് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.