പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കടുവയ്ക്ക്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തില്‍ വേഷമിടുന്ന ചിത്രം കൂടിയാണ് കടുവ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവേക് ഒബ്റോയ് ഉടന്‍ കേരളത്തിലെത്തും.
ജൂണ്‍ 30 ന് 375 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിവാണ് ചിത്രം അവതരിപ്പിക്കുക. പ്രദര്‍ശനത്തിന് മുന്നോടിയായി വിപുലമായ പ്രചാരണപരിപാടികളും അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യന്നുണ്ട്. ജോര്‍ദാനിലെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് ചിത്രത്തിന്റെ പ്രചാരണപരിപാടികളുടെ ഭാഗമാകും.
പാലാ സ്വദേശി കടുവാക്കുന്നേല്‍ കുറുവച്ചന് നടത്തിയ നിയമപോരാട്ടങ്ങളുടെ കഥയാണ് കടുവ പറയുന്നത്. കുറുവച്ചനായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജിനും വിവേക് ഒബ്റോയിക്കും പുറമേ സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.