പ്രശാന്ത് ബി മോളിക്കല്‍ സംവിധാനം ചെയ്യുന്ന കൂണ് എന്ന മലയാള ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. പേര് പോലെ തന്നെ സസ്പെന്‍സ് നിറഞ്ഞതാണ് സിനിമ എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍. നേരത്തേ പുറത്തിറങ്ങി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗോള്‍ഡന്‍ ട്രംപറ്റ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അനില്‍കുമാര്‍ നമ്പ്യാരാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ മോഹനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷിനോബ് ടി ചാക്കോ ഛായാഗ്രഹണവും സുനില്‍ കൃഷ്ണ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അജിത് മാത്യുവാണ്. ആര്‍ട്ട് ഡയറക്ടര്‍ സണ്ണി അങ്കമാലി. കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ബിനീഷ് കുമാര്‍ കൊയിലാണ്ടിയാണ്. കോസ്റ്റിയൂം ദീപുമോന് സി.എസ്, മേക്കപ്പ് നിത്യ മേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിത് ബാലകൃഷ്ണന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.