ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തിയ കുമാരിക്ക് മികച്ച പ്രതികരണം. അനന്തഭദ്രത്തിന് ശേഷം എത്തിയ ഫാന്റസി ഹൊറര്‍ മൂവിയെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. തീര്‍ച്ചയായും തീയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും മികച്ചു നിന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്, തന്വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ജിന്‍സ് വര്‍ഗീസിന്റെതാണ് ബിഗ് ജെ എന്റര്ടൈന്മെന്റ്സ്. ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോണ്‍ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികള്‍. ലൈന്‍ പ്രൊഡ്യൂസര്‍ -ഹാരീസ് ദേശം, സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിവേക് വിനയരാജ്, പിആര്‍ഒ- എസ് ദിനേശ്, മീഡിയ മാര്‍ക്കറ്റിംഗ്-ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.