ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു. ടോവിനോ നായകനായ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു മരണം ഖാലിദിനെ തേടി എത്തിയത്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്നു ഖാലിദ്.
നടൻ എന്നതിനൊപ്പം തന്നെ അറിയപ്പെടുന്ന ഗായകനും ആയിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകനായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
മൃതദേഹം ഇപ്പോൾ വൈക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടോവിനോ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ ആശുപത്രിയിലുണ്ട്.