ഓണത്തിന് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംഗ് പുറത്ത്. വിവിധ മലയാളം ചാനലുകളില്‍ ഓണത്തിന് സംപ്രേഷണം ചെയ്ത സിനിമകളുടെ ടിവിആര്‍ കേരള ടി.വി എക്സ്പ്രസ് എന്ന ഫേസ്ബുക്ക് പേജാണ് പുറത്തുവിട്ടത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയാണ് റേറ്റിംഗില്‍ ഒന്നാമത്. 8.84 ആണ് ചിത്രത്തിന് ലഭിച്ച റേറ്റിംഗ്. മമ്മൂട്ടി ചിത്രം ഭീഷ്മപര്വ്വമാമ് റേറ്റിംഗില്‍ രണ്ടാമത്. ഏഷ്യാനെറ്റില്‍ തന്നെയായിരുന്നു ഭീഷ്മപര്‍വ്വം സംപ്രേഷണം ചെയ്ത്. 6.58 ആയിരുന്നു ചിത്രത്തിന് ലഭിച്ച റേറ്റിംഗ്. തൊട്ടുപിന്നില്‍ സൂര്യ ടി.വി സംപ്രേഷണം ചെയ്ത കടുവയാണ്. പൃഥ്വിരാജ് ചിത്രത്തിന് ലഭിച്ച റേറ്റിംഗ് 6.40 ആണ്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ ടുവിന് 5.15 റേറ്റിംഗാണ് ലഭിച്ചത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ആര്‍ആര്‍ആര്‍, ഹൃദയം, ലളിതം സുന്ദരം എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമം 4.78, 4.32, 2.54 എന്നിങ്ങനെയാണ് ലഭിച്ച റേറ്റിംഗ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തത് മൂന്ന് ചിത്രങ്ങളാണ്. ഒരുത്തിക്ക് 2.70, മകള്‍ എന്ന ചിത്രത്തിന് 2.38 പ്രിയന് ഓട്ടത്തിലാണ് എന്ന സിനിമയ്ക്ക് 1.78 എന്നിങ്ങനെയാണ് ലഭിച്ച റേറ്റിംഗ്.