ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് ഒരുക്കിയ ‘മാലിക്’ ഒടിടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തിയറ്ററുകളില്‍ കാണേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നും മഹേഷ് നാരായാണന്റെ ഏറ്റവും മികച്ച വര്‍ക്ക് ആണ് മാലിക്കിലേതെന്നുമാണ് അഭിപ്രായങ്ങള്‍.
My God! How did they managed to create such a lengthy tricky shot! #SanuVarghese is a gift ❤️ The 14 mins lomg shot from #Malik is Verithanam 🔥🔥🔥 pic.twitter.com/JQChShiHCJ
— Dinesh (@Dinurocco) July 14, 2021
2020 ഈദ് റിലീസ് ആയി എത്താനിരുന്ന ചിത്രമാണ് മാലിക്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ റിലീസ് പ്രതിസന്ധിയിലായതോടെ. അങ്ങനെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അന്പത്തിയഞ്ചുകാരന് സുലൈമാന്‍ മാലിക് ആയാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകര്‍ച്ചകളും സിനിമയിലൂടെ കാണാം.
#Malik first 13 mins DOP 🔥 Single Shot 👏Mahesh – Sanu 👏 & that old Bollywood style title card…! 👌 pic.twitter.com/q3M1oxPoKx
— AB George (@AbGeorge_2255) July 14, 2021
ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, മാമൂക്കോയ എന്നിവരും അഭിനയിക്കുന്നുണ്ട്.
#FahadhFaasil Yaaru saamy nee!! Vera level! Two contrasting performances in the same role..different swag.. Acting monster! #Malik pic.twitter.com/4LeDrx9GgV
— Musthaq Ahamed 🧛🏻♂️ (@zololyf) July 14, 2021