മഹേഷ് നാരായണന് ഒരുക്കുന്ന ഫഹദ് ചിത്രം മാലികിന്റെ ട്രയിലര്‍ പുറത്ത്. പതിവ് പോലെ എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് ഫഹദിന്റേത്. 55 കാരന് സുലൈമാന്‍ മാലിക് ആയാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.
നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്,ഇന്ദ്രന്‍സ്, സലിം കുമാര്‍ , സനല്‍ അമന്, ദിനേഷ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, അപ്പാനി ശരത്, സുധി കൊപ്പ, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ കഥ, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ മഹേഷ് നാരായണന് തന്നെയാണ്. ആന്റോ ജോസഫാണ് നിര്‍മാണം. ക്യാമറ-സാനു ജോണ്‍ വര്‍ഗീസ്, സംഗീതം-സുഷിന് ശ്യാം. ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.