മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന എം പത്മകുമാർ ചിത്രം മാമാങ്കത്തിനായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മരടിലും നെട്ടൂരിലുമായാണ് കണ്ണിനെ വിസ്മയിച്ച് സെറ്റുകള്‍ ഒരുങ്ങുന്നത്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റന്‍ സെറ്റ് ഒരുക്കി ഈ മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.
10 ടണ്‍ സ്റ്റീല്‍, രണ്ടായിരം ക്യുബിക് മീറ്റര്‍ തടി, തുടങ്ങിയവയാണ് സെറ്റിന് ഉപയോഗിച്ചിരിക്കുന്നത്. 300 വര്‍ഷം മുമ്പത്തെ കാലഘട്ടം നിര്‍മ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍, തുടങ്ങിയവയാണ് ടണ്‍ കണക്കിന് ആര്‍ട്ട് വര്‍ക്കിന് ഉപയോഗിച്ചത്.
പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്.മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്.