Categories: Malayalam

കളരി പയറ്റിൽ തനിക്ക് മുപ്പത് വർഷത്തെ പരിചയം; മാമാങ്കത്തിലെ കളരി പയറ്റ് വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂക്ക

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂപ്പ് ഇല്ലാതെ ഒറ്റയ്ക്കാണ് മമ്മൂട്ടി ഈ രംഗങ്ങൾ അഭിനയിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു. കുറച്ചു ദിവസം മുൻപ് കേരളത്തിൽ കളരിഗുരുക്കന്മാരെ ആദരിക്കുന്ന ഒരു ചടങ്ങു മാമാങ്കം ടീം നടത്തിയപ്പോൾ അവിടെവച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

കളരി പയറ്റിൽ തനിക്കു മുപ്പതു വർഷത്തെ പരിചയം ഉണ്ടെന്നും 1980 കളിൽ പുറത്തു വന്ന പടയോട്ടം എന്ന ചിത്രത്തിൽ മുതൽ ഈ ആയോധന കല ഉൾപ്പെട്ട ചിത്രങ്ങളിൽ ഭാഗമാകാൻ തനിക്കു സാധിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു. പടയോട്ടം കൂടാതെ ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ എന്നീ ചിത്രങ്ങളിൽ ആണ് മമ്മൂട്ടി കളരിമുറകൾ പ്രയോഗിച്ചിരിക്കുന്നത്. മാമാങ്കം ടീസർ, ട്രൈലെർ എന്നിവയിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവരും കളരി മുറകളുമായി രംഗത്തെത്തിയപ്പോൾ മമ്മൂട്ടിയുടെ സംഘട്ടനരംഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അമ്പതു കോടി രൂപ മുതൽ മുടക്കിൽ വലിയ താര നിരയെ അണിനിരത്തി ഒരുക്കിയ മാമാങ്കം ഈ മാസം 21നാണ് റിലീസ് ചെയ്യുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago