‘റോഷാക്ക് ഒരു തവണ കണ്ട് തൃപ്തിയാകാത്തവർ ഒന്നുകൂടി കാണണം’; ‘റോഷാക്ക്’ വിജയാഘോഷത്തിനിടയിൽ മമ്മൂട്ടി

റിലീസ് ചെയ്ത ആദ്യദിവസം മുതൽ മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക്. റോഷാക്കിന്റെ വിജയാഘോഷത്തിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. വിജയാഘോഷത്തിനായി റോഷാക്ക് ടീം ദുബായിൽ എത്തി. റോഷാക്ക് ഒരു തവണ കണ്ട് തൃപ്തിയാകാത്തവർ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.

പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടപ്പെടുന്നതു പോലെ സിനിമയും ഒന്നിൽ കൂടുതൽ തവണ കാണുമ്പോൾ കൂടുതൽ മിരച്ചതായി തോന്നും. പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിപ്പോയാൽ സിനിമ മനസിലാക്കാൻ പ്രയാസമാകും. അതുകൊണ്ട് റോഷാക്ക് ഒരു തവണ കണ്ട് തൃപ്തിയാകാത്തവർ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ എങ്ങോട്ട് പോയാലും പ്രേക്ഷകൻ ഇല്ലെങ്കിൽ ആ സിനിമ എങ്ങുമെത്തില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഈ സിനിമയ്ക്കും ഇനിയുള്ള മലയാള സിനിമയ്ക്കും ഉണ്ടാകുന്ന മാറ്റം പ്രേക്ഷകനുണ്ടാകുന്ന മാറ്റമാണ്.

സിനിമയുടെയും ആസ്വാദനത്തിന്റെയും ശീലങ്ങൾ മാറിയെന്നും പുതിയ ബോധങ്ങളും ഉത്ബോധനങ്ങളും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തിന് ശേഷമുള്ള മലയാള സിനിമ വേറെ തലത്തിലായി മാറി. അതിൽ താനും പങ്കാളിയായെന്നും സിനിമയ്ക്ക് ഒരു ക്ലാസേ ഉള്ളൂവെന്നും അത് സിനിമയുടെ ക്ലാസാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഗ്രേസ് ആന്റണി പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത് ആദ്യമായാണെന്നും അത് വിജയിച്ചതിലും മികച്ച ചിത്രമായി തീർന്നതിലും സന്തോഷമുണ്ടെന്നും ഷറഫുദ്ദീൻ പറഞ്ഞു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago