‘പുഴു’വിന് ശേഷം മമ്മൂട്ടിയും രത്തീനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണന് ചിത്രത്തിന് ശേഷം മമ്മൂട്ടി രത്തീന ചിത്രത്തില്‍ ജോയില്‍ ചെയ്യുമെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
രത്തീന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പുഴു’. മമ്മൂട്ടിയുടെ അഭിനയ മികവിനും സിനിമ പങ്കുവച്ച പ്രമേയവും പ്രേക്ഷക പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു പുഴു. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കൂടിയാണ് ‘പുഴു’.
അതേസമയം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലത്ത് പുരോഗമിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയില്‍ സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരും ലീഡ് റോളുകള്‍ കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്രത്തില്‍ ഏജന്റ് ടീനയായി എത്തിയ വാസന്തിയും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫൈസ് സിദ്ദിഖ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിങ് മനോജ് എന്നിവര്‍ നിര്‍വഹിക്കും.