മമ്മൂട്ടിയെ നായകനാക്കിയ ‘രാജമാണിക്യം’ എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യചിത്രം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കാലങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും നെഞ്ചിലേറ്റുന്നവരുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം. മമ്മൂട്ടിയെ നായകനാക്കി അണ്ണൻ തമ്പി എന്നൊരു ചിത്രം കൂടി സംവിധാനം ചെയ്തു അൻവർ റഷീദ്. ഇപ്പോൾ ഇതാ മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അൻവർ റഷീദ് എന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയെ നായകനാക്കിയുള്ള അൻവർ റഷീദിന്റെ പുതിയ ചിത്രം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അമൽ നീരദ് ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു വിശദീകരണവും വന്നിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. നേരത്തെ, പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമായിരിക്കും അൻവർ റഷീദ് ചെയ്യുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ചിത്രത്തിന് അഞ്ജലി മേനോൻ ആണ് തിരക്കഥ ഒരുക്കുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്തയ്ക്കും ഔദ്യോഗികമായി യാതൊരുവിധ സ്ഥിരീകരണവും ഇല്ല.
മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ, ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ, ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്നിവയാണ് അൻവർ റഷീദ് ഒരുക്കിയ മറ്റ് ചിത്രങ്ങൾ. ഇതു കൂടാതെ, കേരളാ കഫേ എന്ന ആന്തോളജിയിലെ ബ്രിഡ്ജ്, അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിലെ ആമി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ, ട്രാൻസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…