മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ത്രില്ലര്‍ ഒരുങ്ങുന്നു. 2010 ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരിക്കും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ബിജു മേനോന്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകും.
മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള അന്വേഷണ കഥയായിരിക്കും ചിത്രം പറയുകയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മോഹന്‍ലാലിനെ നായകനാക്കി ആറാട്ടാണ് ബി ഉണ്ണികൃഷ്ണന് ഒരുക്കിയ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഇതിനകം അഞ്ചോളം സിനിമകള്‍ ഉണ്ണികൃഷ്ണന് ഒരുക്കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന് ചിത്രങ്ങളില്‍ മമ്മൂട്ടി സാന്നിധ്യം കുറവാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയും മഞ്ജുവാര്യയും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ചത്.