മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവ്വം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ചിത്രത്തിനായി കാത്തിരുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്ലറുമെല്ലാം തന്നെ ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ഇപ്പോഴിതാ ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അമൽ നീരദ് മാജിക്കിനോപ്പം സുഷിൻ ശ്യാമിന്റെ തകർപ്പൻ ബിജിഎമ്മും കൂടിയായപ്പോൾ ഭീഷ്മപർവം വേറെ ലെവൽ അനുഭവമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതെ സമയം സമ്മിശ്ര പ്രതികരണങ്ങളാണ് കൂടുതലായി പുറത്ത് വരുന്നത്.
#BheeshmaParvam – Very good making from #AmalNeerad.Elegant performance from @mammukka.Shine Tom,Sreenath Bhasi are excellent. Soubin scored in climax portions.BGM & DOP are top notch.80’s retro special making was good. Good first half followed by an average 2nd half. Go for it.
— Snehasallapam (@SSTweeps) March 3, 2022
Highly Positive Wom from all over the circuit 📍#BeeshmaParvam Tremendous Response 🔥🔥
Kottayam Abhilash ♥️ pic.twitter.com/F4HoJlS1E7
— Kottayam Theaters (@KottayamTheatrs) March 3, 2022
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Amal takes his time to set the tone n plays his commercial card in the second half with the perfect mix of emotions and heroism. The tempo in the second half keeps raising for a superb conclusion. Mammootty and Soubin is your Vito Corleone and Micheal Corleone pic.twitter.com/Qzx6d6lcov
— ForumKeralam (@Forumkeralam2) March 3, 2022
#BheeshmaParvam – Core Elements are worked upon family emotions & it worked out to the core.Well executed by Amal Neerad 👍 A Marvellous #Mammootty𓃵 & a well performing cast with strong technical side and bgm gives us an ultimate winner 👍
Road to Bilal successfully opened 😍
— Friday Matinee (@VRFridayMatinee) March 3, 2022
ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീതം ഒരുക്കുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്.ജെ. മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മ പര്‍വത്തിനായി വീണ്ടും ഒന്നിക്കുന്നത്.