മമ്മൂക്ക നായകനാകുന്ന എം പദ്മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ ഹരിഹരൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോടാണെന്നായിരുന്നു സംവിധായകന് ഹരിഹരന്റെ വാക്കുകള്‍. വടക്കന്‍ വീരഗാഥയില്‍ സംവിധാനം പഠിക്കാന്‍ വന്നൊരു ചെറുക്കന് കേരളത്തിലെ ഏറ്റവും വലിയ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്, ഏറെ അഭിമാനം സന്തോഷമെന്നും ഹരിഹരന് പറഞ്ഞു. മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകന് ഹരിഹരനും സിഡി മാതൃക കൈമാറിക്കൊണ്ട് ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്. നടന് ടൊവീനോയും നടി സംയുക്ത മേനോനും ചേര്‍ന്ന് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടത്. ചടങ്ങില്‍ എറണാകുളം എം.പി ഹൈബി ഈഡന്, സംവിധായകന് ലാല്‍ ജോസ്, മുന്‍ എം.പി പി.രാജീവ്, നടിമാരായ പ്രാചി തെഹ്ലാന്, അനു സിത്താര നടന്മാരായ ഉണ്ണി മുകുന്ദന്, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, മണികണ്ഠന് ആചാരി, ബൈജു എഴുപുന്ന, അച്യുതന്, സുദേവ് നായര്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്, സംഗീത സംവിധായകന് എം.ജയചന്ദ്രന്, സോഹന്‍ റോയ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവംബർ 21നാണ് മാമാങ്കം തീയറ്ററുകളിൽ എത്തുന്നത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…