ഓരോരോ ജോലികളിൽ ഏർപ്പെട്ട് സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമ. ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം ഈയാഴ്ച തിയറ്ററുകളിലേക്ക് എത്തും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള വാർത്താസമ്മേളനം ഐബിസ് കൊച്ചി സിറ്റി സെന്ററിൽ നടന്നു. വൗ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 24ന് തിയറ്ററുകളിൽ എത്തും.
അതേസമയം, ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആരാധകർ ആവേശത്തോടെയും അതിലേറെ അമ്പരപ്പോടെയും ആണ് ഈ വാർത്തകളെ സ്വീകരിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ചിത്രത്തിലെ പ്രധാനപ്രമേയം പ്രിയന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. ആ ദിവസം പ്രിയൻ തന്റെ പതിവുശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് ചിത്രത്തിൽ വ്യക്തമാക്കുന്നത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കുക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരക്കാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘ചതുർമുഖ’ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്.
#Mammootty cameo?
Good buzz for comedy entertainer #PriyanOttathilanu releasing tomorrow- June 24.
The rumour mill has it that the Megastar @mammukka is making a cameo appearance in the film which has #SharafUDheen, #NylaUsha! pic.twitter.com/FUPuR5AEOF
— Sreedhar Pillai (@sri50) June 23, 2022