പുതുവർഷദിനത്തിൽ സർപ്രൈസുമായി ‘ഭ്രമയുഗം’ ടീം, ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു, ‘മമ്മൂക്ക ഇത് എന്ത് ഉദ്ദേശിച്ചാണെന്ന്’ ആരാധകർ

പുതുവത്സര ദിനം ആഘോഷക്കാൻ ആരാധകർക്ക് സമ്മാനവുമായി പ്രിയനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം സിനിമയുടെ പുതിയ പോസ്റ്റർ ആണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാവർക്കും പുതുവത്സരമായ 2024ന്റെ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചത്. രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി പങ്കുവെച്ച പുതിയ പോസ്റ്റർ ഏറ്റെടുത്ത ആരാധകർ അദ്ദേഹത്തിന് പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ജോലിയെടുക്കാതെ ജീവിക്കേണ്ട സമയത്ത് പണി എടുത്ത് ജീവിക്കുന്ന ഒരേ ഒരു നടൻ എന്നാണ് മമ്മൂട്ടിയെ ചിലർ കമന്റ് ബോക്സിൽ വിശേഷിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭ്രമയുഗം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന മമ്മൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ആ ചിരിയും നോട്ടവും കാണുന്നവരിൽ ഭയം നിറയ്ക്കുന്നതായിരുന്നു. ഹൊറർ ചിത്രമായ ഭ്രമയുഗത്തിൽ പ്രതിനായകവേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ഒരു തെയ്യക്കോലത്തിന് സമാനമായ രീതിയിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അർജുൻ അശോകനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്ന മറ്റൊരു താരം. ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. അഞ്ച് ഭാഷകളിലായിട്ട് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago