പൊലീസ് വേഷത്തിൽ നടൻ മമ്മൂട്ടി എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിന്റെ സക്സസ് ടീസർ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിച്ച ക്രിസ്റ്റഫർ എന്ന കഥാപാത്രത്തിന്റെ മാസ് ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് സക്സസ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് ടീസറിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
ഫെബ്രുവരി 9ന് ആണ് ക്രിസ്റ്റഫർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. മിക്കയിടത്തും ഹൗസ് ഫുൾ ഷോകളുമായാണ് ക്രിസ്റ്റഫർ പ്രദർശനം തുടരുന്നത്. ആദ്യ ദിവസം 1.83 കോടി രൂപയാണ് കേരളത്തില് നിന്ന് ചിത്രത്തിന് ലഭിച്ചത്.
ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടയിൻമെന്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കാതൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.