റിലീസ് ദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡ്. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. തന്റെ അഭിനയജീവിതത്തിൽ വീണ്ടും ഒരു പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ ഇത്തവണ പഞ്ച് ഡയലോഗുകളോ മാസ് പരിവേഷങ്ങളോ ഇല്ല. വളരെ റിയലിസ്റ്റിക് ആയി പൊലീസ് സംവിധാനത്തെ സമീപിച്ചിരിക്കുന്ന ഈ സിനിമയിൽ എ എസ് ഐ ജോർജ് മാർട്ടിൻ എന്ന സൗമ്യനായ പൊലീസുകാരനായാണ് മമ്മൂട്ടി എത്തുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടിക്കാനായി എ എസ് എ ജോർജ് മാർട്ടിനും സംഘവും ചേർന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂർ സ്ക്വാഡ്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ് എന്നിവരാണ് മമ്മൂട്ടിയുടെ സ്ക്വാഡിലെ മറ്റ് അന്വേഷണ ഉദ്യേഗസ്ഥർ.
സംവിധായകൻ ഛായാഗ്രാഹകൻ ആയതുകൊണ്ട തന്നെ സിനിമ സാങ്കേതികത്തികവുള്ളതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. രണ്ടു മണിക്കൂർ 41 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. യാത്രയാണ് ചിത്രത്തിന്റെ കാതൽ. കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് രാജ്യത്തിന്റെ മറ്റൊരു അറ്റത്തേക്ക് സംഘം യാത്ര ചെയ്യുമ്പോൾ ത്രില്ലർ മൂവിക്കൊപ്പം തന്നെ ഇതൊരു റോഡ് മൂവി കൂടിയായി മാറുകയാണ്. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
കുറ്റാന്വേഷണചിത്രമായാണ് കണ്ണൂർ സ്ക്വാഡ് എത്തുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. എസ് ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.