സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്. മമ്മൂട്ടിയുടെ ഏറ്റവും അടുത്തായി റിലീസ് ആയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ദുബായിലെ പ്രമോഷൻ കഴിഞ്ഞ് എത്തിയപ്പോൾ ഉള്ള ലുക്ക് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി പറ്റെ വെട്ടിയുള്ള ലുക്കിലാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു. ഏതായാലും ഈ പുത്തൻ ലുക്ക് ഏത് സിനിമയ്ക്കു വേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.
Jose is ready for some adipidi 😁🔥#Mammootty @mammukka #KannurSquad pic.twitter.com/P3ieLTOM1x
— Mammootty Fans Club (@MammoottyFC369) October 3, 2023
ഇതിനിടെ ആരാധകർ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ രുപമാറ്റമെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ ജോസ് എന്ന അച്ചായനായാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ ആണ് തിരക്കഥ.
#Mammootty‘s latest makeover for vyshak movie? pic.twitter.com/2tpvHYYu9j
— Muhsin_Tharuvara (@Muhsin_T_) October 3, 2023
നേരത്തെ, വൈശാഖ് – മമ്മൂട്ടി സിനിമയുടെ പേര് അടിപിടി ജോസ് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മമ്മൂട്ടി ഇത് നിഷേധിച്ചിരുന്നു. ആ പേരിൽ ഒരു പടമില്ലെന്നും ടൈറ്റിൽ അതല്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ തുടർച്ചയാണോ ഇതെന്ന ചോദ്യത്തിന് അല്ലെന്നും ഇത് വേറെ കഥയാണെന്നും ആയിരുന്നു മമ്മൂട്ടിയുടെ മറുപടി.
#Mammootty
ഓരോ സിനിമയ്ക്കും വേണ്ടി ഇതുപോലെ Look മാറുന്ന നടൻ ഇന്ത്യയിൽ ഒരെണ്ണം ആണ് കാണു !!@mammukka ❤️🔥🔥🔥 pic.twitter.com/LxbYAwqCuG— MANOJ T P THEVAKKAL (@manojtp09) October 3, 2023
Spotted at Airport post Box Office destructionpic.twitter.com/VVzKFYaBh9
— ForumKeralam (@Forumkeralam2) October 3, 2023