മമ്മൂട്ടി ചിത്രം റോഷാക്കിന് ദുബായിൽ പാക്കപ്പ്; ചിത്രം റിലീസ് ചെയ്യുന്നത് സെപ്തംബറിൽ?

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ദുബായിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന രംഗങ്ങൾ ചിത്രീകരിച്ചത്. അവസാന ഷെഡ്യൂളിന് ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയത്. മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് ജോർജ് ഫേസ്ബുക്കിൽ കുറിച്ചതാണ് ഇക്കാര്യം. മമ്മൂട്ടിക്ക് ഒപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകർ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പാക്കപ്പ് വിവരം ജോർജ് പങ്കുവെച്ചത്.

‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ ആണ് റോഷാക്ക് സംവിധാനം ചെയ്യുന്നത്. അവസാന ഷെഡ്യൂളിനായി ദുബായിൽ എത്തിയ മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ആയിരുന്നു. അതേസമയം, സെപ്തംബർ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അന്നേദിവസം മമ്മൂട്ടിയുടെ പിറന്നാൾ ദിനമാണെന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

നേരത്തെ തന്നെ റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമെന്നാണ് സൂചന. ചോരപുരണ്ട ഒരു തുണി മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ചിത്രത്തിൽ ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമിക്കുന്നത്. അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയ അഭിനേതാക്കളും ഉണ്ട്. ഛായാഗ്രഹണം – നിമീഷ് രവി. ചിത്രസംയോജനം – കിരണ്‍ ദാസ്, സംഗീതം – മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം – ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്. ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബാദുഷ.

Rorschach Mammootty Nisam Basheer movie first look poster
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago