മലയാളത്തിന്റെ പ്രിയനടനായ മമ്മൂട്ടി പുതുമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ യാതൊരുവിധ മടിയും കാണിക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ പുഴു, പ്രീസ്റ്റ് ഇവയെല്ലാം പുതുമുഖ സംവിധായകർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആയിരുന്നു. പുതുമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ ചിലരെങ്കിലും മടിച്ചു നിൽക്കുന്ന സമയത്താണ് യാതൊരു മടിയുമില്ലാതെ മമ്മൂട്ടി പുതുമുഖസംവിധായകരുടെ സിനിമകളിൽ അഭിനയിക്കുന്നത്. അതേസമയം, താൻ പുതുമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുന്നതിന് ഒരു കാരണവും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി.
പുതുമുഖ സംവിധായകരാണ് പുതിയ കഥകൾ പറയുന്നത് എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്. അവർ റിസ്ക് എടുക്കാൻ തയ്യാറായി വരുന്നവരാണ്. അതുകൊണ്ടു തന്നെ അവർ സേഫ് സോണിൽ നിന്ന് കഥ പറയുന്നവർ ആയിരിക്കില്ല. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.
പുതുമുഖ സംവിധായകരാണ് പുതിയ കഥകൾ പറയുന്നത്. പുതിയ കഥകൾ പഴയ സംവിധായകർ പറയുന്നില്ല എന്നല്ല താൻ ഉദ്ദേശിച്ചതെന്നും പുതിയ ആളുകൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതു കൊണ്ട് അവർ എന്ത് റിസ്ക്കിനും തയ്യാറാകുമെന്നും മമ്മൂട്ടി പറഞ്ഞു. വളരെ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ അവർ പറയും. പുതുമുഖ സംവിധായകർ കഥ പറയുക സേഫ് സോണിൽ നിന്ന് കൊണ്ടായിരിക്കില്ല. റോഷാക്ക് അതുപോലെയൊരു കഥയാണെന്നും അങ്ങനെയാകുമ്പോൾ വ്യത്യസ്തമായ വേഷം കിട്ടുമെന്നും ഒരു നടനെന്ന രീതിയിൽ അതാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. വ്യത്യസ്തത വരുത്താൻ പറ്റുന്ന കഥയും കഥാപാത്രവുമായിട്ടുള്ള സിനിമകളായിരിക്കും എന്ന് കരുതിയിട്ടാണ് പുതുമുഖ സംവിധായകരെ നമ്മൾ പ്രോത്സാഹിപ്പിക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…